ചെന്നൈ ആവടിയിൽ യുവാവിനെ വായിൽ മണൽ നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കണ്ണമ്പാളയം സ്വദേശിയും ടെയ്‌ലറുമായ വസന്തകുമാറാണ് കൊല്ലപ്പെട്ടത്. മദ്യം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തായ മദനനാണ് കൊലപാതകം നടത്തിയത്.