തന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ആരുമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ സങ്കടം പങ്കുവെച്ച അനാഥനായ യുവാവിന് അവിസ്മരണീയമായ വിവാഹമൊരുക്കി ജനങ്ങൾ. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഷാവോതൂങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെടുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത ഷിയാവോ ഷു എന്ന 24-കാരനാണ് തന്‍റെ വിവാഹത്തിന് ബന്ധുക്കളാരുമില്ലെന്ന് പറഞ്ഞ് വിതുമ്പിയത്. ഇതോടെ സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ് നിരവധി ആളുകൾ ചടങ്ങിലേക്ക് എത്തുകയായിരുന്നു.

To advertise here,