ആലപ്പുഴ മാന്നാറില്‍ സ്കൂൾ വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താത പോയ വാഹനം കണ്ടെത്താനായില്ല.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരാതി നല്‍കിയെങ്കിലും കുട്ടിയുടെ മൊഴി എടുക്കാൻ പോലും മാന്നാർ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.