കൊച്ചി: തൃപ്പൂണിത്തുറയില്‍ തോട് കൈയേറി നിര്‍മിച്ച നിള ഹോംസിനെതിരെ നഗരസഭ നടപടി തുടങ്ങി. നഗരസഭാ സെക്രട്ടറിയുടെയും അമിക്കസ്‌ക്യൂറിയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വെള്ളം പമ്പ് ചെയ്ത് പുറത്തേക്കൊഴുക്കുകയാണ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്.