നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കൊക്ക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളും കേന്ദ്ര സർക്കാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് നിർണ്ണായക ചർച്ച നടന്നത്. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാനും, ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും കേന്ദ്ര സർക്കാർ തത്ത്വത്തിൽ സമ്മതിച്ചതായി അറിയിച്ചു. ചർച്ചയ്ക്ക് ശേഷം സിജെപി വക്താക്കളായ സൗരവ് ദാസും അഷുതോഷ് റങ്കയുമാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

To advertise here,