മുംബൈ: ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണറായി ശക്തികാന്തദാസ് ചുമതലയേറ്റു. ഇന്നലെയാണ് ശക്തികാന്തദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം ശക്തികാന്ത ദാസിന്റെ നിയമനത്തിനെതിരെ ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമി രംഗത്തുവന്നു.