നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ ഇതുവരെ ഹെലികോപ്റ്റര്‍ വഴി ദുരിതാശ്വാസ കാമ്പുകളില്‍ ഭക്ഷണമുള്‍പ്പെടെ എത്തിക്കാനായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. നെന്മാറ എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് സാഹയവുമായി ഹെലികോപ്റ്ററുകള്‍ പുറപ്പെടാനിരുന്നതാണ്. ആദ്യം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഒരു മെഡിക്കല്‍ സംഘത്തെയും പിന്നാലെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനാണ് ശ്രമം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രദേശത്ത് ഇപ്പോഴും രൂക്ഷമാണ്. റോഡ് മിക്കയിടങ്ങളിലും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.