ന്യൂഡല്‍ഹി: ​കേരളത്തിലെ പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ കോപ്പി വെബ് സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവനായി ആവശ്യമെങ്കില്‍ പ്രത്യേക അപേക്ഷ ക്ഷണിക്കാനും മന്ത്രാലയം സി ബി എസ് ഇയോട് ആവശ്യപ്പെട്ടു.