Chalakkudy River Low Water Level Forces Nitta Gelatin Lay Off
ചാലക്കുടി: കാതിക്കുടം നിäm ജലാറ്റിൻ കമ്പനിയുടെ വിവിധ പ്ലാന്റുകൾ ഇന്ന് മുതൽ ലേ ഓഫിലേക്ക്. പ്രവർത്തന ത്തിനാവശ്യമായ വെള്ളം ലഭ്യമാകാത്തതി നെതുടർന്നാണ് കമ്പനി ലേ ഓഫ് പ്രഖ്യാപിച്ചത്. അതേ സമയം കമ്പനിയുടെ പ്രവർത്തനം നിർത്തുന്നതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങാനാണ് സംയുക്ത ട്രേഡ് യൂണിയൻറെ തീരുമാനം. ചാലക്കുടി പുഴയിൽ നിന്ന് വെള്ളമെടുക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ 3 മാസമായി കമ്പനി ഉത്പാദനം നിർത്തിവെ ച്ചിരിക്കുകയാണ്. കമ്പനിയിലെ പ്രാഥ മിക പ്രവർത്തനത്തിന് പോലും വെള്ളം ലഭിക്കാ ത്തതിനാൽ പുറമെ നിന്ന് വെള്ളം ടാങ്കറിൽ എത്തിക്കുകയായിരുന്നു. പ്രളയ ത്തെതുടർന്ന് ചാലക്കുടി പുഴ യിൽ വെള്ളം കുറഞ്ഞതാണ് കമ്പനിക്ക് വിന യായത്. പുഴയിൽ രൂപപ്പെട്ട മണൽതിട്ട നീക്കം ചെയ്ത് വെള്ളമെടു ക്കാൻ ജലസേചന വകുപ്പ് നിർദേശം നൽകിയെ ങ്കിലും കാടുകുറ്റി പഞ്ചായത്ത് അനുമതി നൽകുന്നില്ലെ ന്നാണ് കമ്പനിയുടെ ആരോപണം. പ്രതിവര്‍ഷം പതി മൂന്ന് ലക്ഷം രുപ നികുതി ഇനത്തില്‍ വാങ്ങുന്ന പഞ്ചായത്തിന്റെ നിലപാട് തൊഴിലാളികളെ ദ്രോഹിക്കുന്ന താണെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കള്‍ ആരോപിച്ചു. കമ്പനിലേ ഓഫിലായാല്‍ നിലവിലെ അഞ്ഞൂറോളം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാവുമെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുന്നത് കാക്കനാടെ പ്ലാന്റിനേയും ,ആലുവ ടി.സി.സിയടക്ക മുള്ള മറ്റു കമ്പനികളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. ജനുവരി ഒന്നാം തീയതി വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് തൊഴിലാളിക ളുടെ പ്രതീക്ഷ. അതേസമയം കമ്പനിക്കെ തിരെ കർഷകരുടേതടക്കം പരാതികൾ നിലവിലുണ്ടെന്ന് പഞ്ചായത്ത്പ്രസിഡ ൻര് തോമസ് കണ്ണത്ത് പറഞ്ഞു. നിäm ജലാറ്റിൻ കമ്പനിയുടെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരുന്നത്.
Content Highlights: Chalakkudy river low water level forces Nitta Gelatin lay off
Published: 27 Dec 2018, 12:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

