ചെറുതോണി: കാലവര്‍ഷം നല്‍കിയ ദുരിതത്തില്‍ ഒറ്റപ്പെട്ട് ചെറുതോണി പട്ടണം. ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തെ അതിജീവിച്ചത് ഒരു പാലം മാത്രമാണ്. റോഡും ചെറുതോണി ബസ്റ്റാന്റും പൂര്‍ണമായും ഒലിച്ച് പോയി. കടകമ്പോളങ്ങള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും നശിച്ചിട്ടുണ്ട്. മറുകരയില്‍ എത്തുവാന്‍ ഇന്ന് ഇവിടുത്തുകാര്‍ക്ക് 24 കിലോമീറ്റര്‍ സഞ്ചരിക്കണം.