വയനാട്: വയനാട്ടില്‍ ഇന്നലെ ആത്മഹത്യ ചെയ്ത വിനോദിന്റെ പ്രളയ ധനസഹായം ലഭിക്കാതിരുന്നത് ബാങ്ക് അക്കൗണ്ടിന്റെ സാങ്കേതിക പ്രശ്‌നം മൂലമെന്ന് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. വീടു പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ നേരത്തെ തന്നെ വിനോദിന്റെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.