ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്‍പ് ശശികലയെ സ്വീകരിക്കാന്‍ അണ്ണാഡിഎംകെ തയ്യാറായില്ലെങ്കില്‍ 234 മണ്ഡലങ്ങളിലും സ്വന്തം നിലവില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ടി.ടി.വി ദിനകരന്റെ ആലോചന. അണ്ണാ ഡിഎംകെ സീറ്റ് നല്‍കാന്‍ സാധ്യതയില്ലാത്ത എംഎല്‍എമാരെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളാക്കാനും പദ്ധതിയുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ പ്രതിസന്ധി തുടരവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെന്നൈയിലെത്തും