തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി. വാസയോഗ്യവും പരിസ്ഥിതിക്ക് അനുയോജ്യവുമായ സ്ഥലങ്ങളില്‍ മാത്രമേ പുനരധിവാസം നടക്കുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് പ്രത്യേക ഉത്തരവായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും കളക്ടര്‍മാര്‍ക്കും നല്‍കാനാണ് തീരുമാനം.