തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ടോടെ തമിഴ്‌നാട് ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങും. ചൊവ്വാഴ്ച അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.