കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിലുള്ള ഹോട്ടല്‍ കെട്ടിടം പൊളിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. രണ്ടാം വളവിന് താഴെയുള്ള എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ ഇവിടെ മണ്ണ് ഇടിഞ്ഞിരുന്നു. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കുവാന്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.