കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അർജുൻറെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് അഭിഭാഷകനൊപ്പമാണ് അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.