കണ്ണൂരിൽ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ എടുത്തുചാടിയത് അപകടസാഹചര്യം സൃഷ്ടിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി.