കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.കെ കുഞ്ഞനന്തന് സര്‍ക്കാര്‍ വീണ്ടും പരോള്‍ കാലാവധി നീട്ടി നല്‍കി. ഇതോടെ ഇത്തവണത്തെ പരോള്‍ മാത്രം 40 ദിവസമായി. കുഞ്ഞനന്തനു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ ചട്ടങ്ങളും മാറ്റി മറിക്കുന്നത് പല തവണ വിവാദമായിരുന്നു.