ചെങ്ങന്നൂരില്‍ മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ച ഒരാള്‍ ഒളിവില്‍ വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അറസ്റ്റിലായവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഒളുവില്‍ കഴിയുന്ന ആളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.