കേരളം ഏറെ ചര്‍ച്ച ചെയ്തതാണ് രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് പ്രിയങ്ക ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ്. എന്നാല്‍ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പ്രോസിക്യൂട്ടന്‍ ആരെന്ന് പോലും അറിയാതെ നീതി നിഷേധിക്കപ്പെട്ട് കഴിയുകയാണ് പ്രിയങ്കയുടെ അമ്മ ജയ.