ന്യൂഡല്‍ഹി: ശബരിമല വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് ഇന്ന് സുപ്രീംകോടതി രൂപം നല്‍കും. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ബെഞ്ചാണ് പരിഗണനാ വിഷയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. വാദം എന്നാരംഭിക്കണമെന്ന കാര്യത്തിലും ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും.