തിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷ മനസ്സ് സ്വാമി സന്ദീപാനന്ദഗിരിയോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പുലര്‍ച്ചെ ആക്രമണം നടന്ന സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. ഏറ്റവും ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെയും മറ്റു ഏജന്‍സികളുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. വിഷ്ണു തുല്യമായ ജീവിതം നയിച്ച മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ന്നും ഒട്ടേറെ ആക്രമണങ്ങള്‍ നടത്തി വരുന്നത് കണ്ടു കൊണ്ടിരിക്കുന്നവരാണ് നമ്മള്‍. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാന്‍ വേണ്ടി വര്‍ഗീയ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിലൂടെ വര്‍ഗീയ ശക്തികളുടെ തനി നിറം ശരിയായ രീതിയില്‍ തുറന്നു കാണിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

To advertise here,