നഗരൂരിൽ പതിനൊന്ന് വയസ്സുകാരന് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. മൊട്ടിൽവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. കുട്ടിയുടെ ഇടതുകാൽ തുടയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിച്ച നായയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

To advertise here,