ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയ ദുരിതാശ്വാസത്തിനായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ കസ്റ്റംസ് തിരുവയില്‍ നിന്നും ഐ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്‍ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തു. വസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. ഇക്കാര്യം കേരളം നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

To advertise here,