സിപിഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എംഎൽഎ പി നന്ദകുമാർ നടത്തിയ പ്രസ്താവന വിവാദത്തിൽ. മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്നും അതിനെതിരെ പ്രവർത്തിക്കാൻ മതനിരപേക്ഷ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കേ സാധിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയാണ് പൊന്നാനിയിൽ ഈ പരാമർശം ഉയർന്നത്. സംഭവത്തിൽ യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പോലീസിൽ പരാതി നൽകി.