മൂവാറ്റുപുഴ നിർമല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. പരിക്കേറ്റ് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ കെഎസ്‌യു സംഘം ഇടിച്ചിട്ട ശേഷം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതിയുയർന്നു. എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് കാർത്തിക്, ഏരിയ ജോയിന്റ് സെക്രട്ടറി അനന്ദു, കോളേജ് പ്രവർത്തകൻ ജിനു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.