സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ആകാശക്കാഴ്ചകൾ ക്യാൻവാസിലാക്കി ചിത്രകാരന്മാരുടെ ഡ്രീം 4 സംഘം. തൃശൂർ സ്വദേശി ഡാവിഞ്ചി സുരേഷ്, വിപിൻ ഇരുട്ടി, താടിക്കാരൻ രതീഷ്, ഷൈജു കെ. മാളൂർ എന്നിവരാണ് മണാലിയിൽ ഈ സാഹസിക ചിത്രരചന നടത്തിയത്.