തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്കും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്കും മാർച്ച് സംഘടിപ്പിച്ചു. ഹോസ്റ്റലിനുള്ളിൽ പോലീസ് പ്രവേശിച്ചതിനെതിരെയും പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചതിനെതിരെയും എസ്എഫ്ഐ നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു.