തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന പൊറോട്ട ഹട്ടിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് സ്ഥാപന ഉടമയുടെ ക്രൂര മർദ്ദനമേറ്റെന്ന് പരാതി. ജാർഖണ്ഡ്, നേപ്പാൾ സ്വദേശികളായ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവരിൽ 17 വയസ്സുള്ള ഒരു കൗമാരക്കാരനും ഉൾപ്പെടുന്നു. കുന്നുകുഴിയിൽ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ വെച്ചായിരുന്നു മർദ്ദനം നടന്നത്. അക്രമത്തിനിടെ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഉടമ എറിഞ്ഞു പൊട്ടിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
To advertise here,
Content Highlights: Thiruvananthapuram, Porotta Hut, assault on migrant workers, hotel staff attack, Palayam crime

