വടക്കന്‍ ഫിലിപ്പീന്‍സില്‍ 64 പേരുടെ ജീവന്‍ അപഹരിച്ച മാങ്ഘുട്ട് ചുഴലിക്കാറ്റ് ചൈനയിലും ഹോങ്കോങ്ങിലും ആഞ്ഞടിക്കുന്നു. തെക്കുകിഴക്കന്‍ ചൈനീസ് പ്രവിശ്യയായ ഗുവാന്‍ഗ്‌ഡോങ്ങില്‍ മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഫിലിപ്പീന്‍സിനേയും ഹോങ്കോങ്ങിനേയും തകര്‍ത്തെറിഞ്ഞ് മാങ്ഘുട്ട് ചുഴലിക്കാറ്റ് ഞായറാഴ്ച ചൈനീസ് തീരത്തെത്തി. ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍പ്പേരും മരിച്ചത്

To advertise here,