നാളെ അവസാനിക്കേണ്ടതായിരുന്നു നമ്മുടെ ലോക്ഡൗണ്‍ ദിനങ്ങള്‍. പക്ഷേ നമ്മുടെ രാജ്യം അങ്ങനെയൊരു സ്ഥിതിയിലല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ഇനിയും 14 ദിവസം കൂടി നമ്മള്‍ വീടിനകത്തുതന്നെ ഇരിക്കേണ്ടി വരും എന്ന് ഉറപ്പായിക്കഴിഞ്ഞു. നാം ഓരോരുത്തരും ഇപ്പോള്‍ പുലര്‍ത്തുന്ന ഉത്തരവാദിത്വമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രതിരോധമരുന്ന്. പക്ഷേ അപ്പോഴും കാണുന്ന കാഴ്ചകള്‍, വാര്‍ത്തകള്‍ കയ്യിലെത്തുന്ന സന്ദേശങ്ങള്‍ ഒക്കെ ആശങ്കപ്പെടുത്തുന്നതാകും. വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നതാകും. അത്തരം സമ്മര്‍ദ്ദങ്ങളെ ഒക്കെ മാറ്റിവെച്ച് ഈ ഒരു മണിക്കൂര്‍ നമുക്ക് സംസാരിക്കാം. വിശേഷങ്ങള്‍ പങ്കുവെയ്ക്കാം. പാട്ടുകേള്‍ക്കാം. പങ്കെടുക്കുന്നവര്‍- കൈലാസ് മേനോന്‍, ഹരിശങ്കര്‍, കാവ്യ അജിത്, ദിവ്യ എസ് മേനോന്‍ എന്നിവര്‍.

To advertise here,