തിരുവല്ല: കന്നുകാലി വളര്‍ത്തലിലൂടെ മികച്ച നേട്ടം കൊയ്യുകയാണ് തിരുവല്ല മഞ്ഞാടി സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ്. പത്ത് സെന്റ് പുരയിടത്തില്‍ സമ്മിശ്ര കൃഷിയുടെ മികച്ച മാതൃകയാണ് ഈ കര്‍ഷകന്‍ കാണിച്ചു തരുന്നത്. പതിനാല് വര്‍ഷം മുമ്പാണ് സെബാസ്റ്റ്യന്‍ ജേക്കബ് കൃഷിയില്‍ സജീവമായത്. പ്രധാനമായും പരമ്പരാഗത ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ബോസ് വളര്‍ത്തുന്നത്. വെച്ചൂര്‍, കാസര്‍ഗോഡ്, ഗീര്‍ ഇനത്തില്‍പ്പെട്ട പതിനൊന്ന് പശുക്കളുടെ സംരക്ഷണവും പരിചരണവുമെല്ലാം ബോസ് നേരിട്ടു നടത്തുന്നു. കൂടാതെ നാടന്‍ കോഴികള്‍, സങ്കരയിനം കോഴികള്‍, കാട, തുടങ്ങിയവും ബോസിന്റെ കൃഷിയിടത്തിലുണ്ട്.

To advertise here,