Two-Legged Animal’s Unspeakable Cruelty To Dumb Four-Legged Ones
കൊച്ചി: കൊച്ചി പെരുമ്പാവൂരിലെ കാലിച്ചന്തയില്‍ കന്നുകാലികളോട് ക്രൂരത. അറക്കാന്‍ കൊണ്ടുവന്ന കാലികളെ കൊടുംവെയിലത്താണ് കെട്ടിയിട്ടിരിക്കുന്നത്.ചൂടേറ്റ് കാലികള്‍ തളര്‍ന്നിട്ടും വെള്ളം പോലും കൊടുക്കുന്നില്ല. കൊന്ന് തിന്നാന്‍ വേണ്ടിയാണ്. ഇവയുടെ ആയുസിന് അധിക ദൈര്‍ഘ്യവുമില്ലെന്നറിയാം. പക്ഷേ ചുട്ടുപൊള്ളുന്ന ഈ വെയിലില്‍ ഇങ്ങനെ നിര്‍ത്തുന്നത് ക്രൂരതയല്ലാതെ മറ്റെ ന്താണ്? കനത്ത ചൂടേറ്റ് കന്നുകാലികള്‍ പലതും കിതക്കുകയാണ്. ചിലത് തളര്‍ന്ന് കിടപ്പുണ്ട്. അധികൃതര്‍ തിരിഞ്ഞുനോക്കാതെ വന്ന തോടെ 'മാതൃഭൂമി ന്യൂസ്' പ്രാദേശിക ലേഖകന്‍ സുമേഷ് കുട്ടന്‍ പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. ഒരിറ്റ് വെള്ളത്തി നായി ഇവര്‍ കേഴുന്നുണ്ടാകില്ലേ? പക്ഷേ ആരും കേള്‍ക്കുന്നില്ല. മരച്ചുവട്ടില്‍ കിട്ടാവുന്ന തണലിലേക്ക് എത്തി നില്‍ക്കാന്‍ ഇവര്‍ ശ്രമി ക്കുന്നുണ്ട്. പക്ഷേ കയര്‍ മുറുകി നില്‍ക്കുന്നതിനാല്‍ അതിനും സാധിക്കുന്നില്ല. കന്നുകാലികളില്‍ ചിലത് നില്‍ക്കുന്നത് കോണ്‍ ക്രീറ്റ് തറകളിലാണ്. അറവുശാലക്കാര്‍ ദയ കാണിക്കാത്തപക്ഷം അധികൃതരെങ്കിലും ഇടപെടണം. പക്ഷികളുടെ ദാഹം മാറ്റാന്‍ ടെറ സുകളില്‍ വെള്ളം വെയ്ക്കുന്ന നമുക്ക് പൊരിവെയിലത്ത് നില്‍ക്കുന്ന ഈ മിണ്ടാപ്രാണികളുടെ വേദന എന്തുകൊണ്ടാണ് മനസിലാകാത്തത്.
Content Highlights: Animals
Published: 13 Mar 2019, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

