തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ടി എസ് ഹരികൃഷ്ണ ഏറ്റു വാങ്ങി. കുടപ്പനക്കുന്നിലെ മൃഗസംരക്ഷണ കേന്ദ്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഇ.വി ഉണ്ണികൃഷ്ണന്‍ ഫീച്ചര്‍ വിഭാഗത്തിലെ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് ഏറ്റു വാങ്ങി. എം കെ മുനീറാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

To advertise here,