കോഴിക്കോട്: സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നെന്ന് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞ് യുവാവ്. പോലീസ് വാടക കെട്ടിടത്തിലെത്തിയപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹം. കഴുത്തിലടക്കം പരിക്കുകൾ. ആദ്യഘട്ടത്തിൽ അസ്വാഭാവികത തോന്നിയില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയതോടെ കാര്യങ്ങളുടെ ചുരുളഴിഞ്ഞു

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അഷ്റഫിനെ കേസിൽ പ്രതിചേർക്കുമെന്ന് പോലീസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ അഷറഫ് വെളിപ്പെടുത്തി