മലപ്പുറം: മലപ്പുറത്ത് സഹോദരന്റെ വര്‍ഷങ്ങളായിട്ടുള്ള ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷ തേടി 21 കാരി. പോലീസിന് പരാതി നല്‍കി 10 ദിവസം പിന്നിട്ടെങ്കിലും അറസ്റ്റ് വൈകുകയാണ്. വീട്ടുകാര്‍ പോലും പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. പെണ്‍കുട്ടിയെ മനസിക രോഗിയായി ചിത്രീകരിച്ച് കേസില്‍ നിന്ന് രക്ഷപെടുവനാണ് പ്രാദേശിക രാഷ്ട്രീയ നേതാവ് കൂടിയായ സഹോദരന്റെ ശ്രമം. പാണ്ടിക്കാട് പോലീസ് പ്രതിയെ സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.