സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തൃശൂരിൽ നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടും സംഘാടകർ കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. സംഭവസ്ഥലത്ത് മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പരാതി.