തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത് സൈനികന്‍ അല്ലെന്നും സൈന്യത്തിന്റെ നിലപാടല്ല വീഡിയോയില്‍ ഉള്ളതെന്നും കരസേന വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തിറക്കിയ ആള്‍ക്കെതിരെ കേസെടുക്കാനും ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.