കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടൺ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റും ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. വികസനഫണ്ടിൽ നിന്ന് 16 ലക്ഷത്തോളം രൂപ മുടക്കി കുടുംബശ്രീയ്ക്ക് കൈമാറിയ പദ്ധതിയാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്.