ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. റോഡിലൂടെ തോട് ഒഴുകുന്ന അവസ്ഥയില്‍ വീട്ടിലെത്താന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രളയം ബാധിച്ച പാണ്ടനാട്ടെ 20 ഓളം കുടുംബങ്ങള്‍. കോടികളുടെ ഫണ്ട് അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല.