ആലപ്പുഴ: ചെങ്ങന്നൂരില്‍ അനധികൃത മണ്ണെടുപ്പിനെതിരെ രംഗത്തു വന്ന സി.പി.ഐ നേതാവിനെ സി.പി.എം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വീടിനു കല്ലെറിയുകയും ചെയ്തതായി പരാതി. സി.പി.ഐ മുളക്കുഴ ലോക്കല്‍ സെക്രട്ടറി കെ.ജെ തോമസാണ് എറണാകുളം റേഞ്ച് ഐ.ജിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്.