ആലപ്പുഴ: സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് ശാഖാ മാനേജരെ സി.ഐ.ടി.യു നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഓഫീസ് തുറന്നാല്‍ മുട്ടിലിഴഞ്ഞ് വീട്ടില്‍ പോകേണ്ടി വരുമെന്നാണ് ഭീഷണി. ആലപ്പുഴ സൗത്ത് ഏര്യാ സെക്രട്ടറി പി.പി പവനനാണ് ശബ്ദത്തിന്റെ ഉടമയെന്ന് സംശയിക്കുന്നു. അതേസമയം ശബ്ദം തന്റേതല്ല എന്ന് പവനന്‍ പ്രതികരിച്ചു.