കൊല്ലം: കൊല്ലം ചടയമംഗലത്ത് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ക്വാറി ഉടമയെയും സംഘത്തേയും പിടികൂടാതെ പൊലീസ്. വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് പതിവായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.