കണ്ണൂര്‍: മഴമാറിയെങ്കിലും ഭീതി വിട്ടൊഴിയാത്ത അവസ്ഥയിലാണ് കൊട്ടിയൂര്‍ നെല്ലിയോടി നിവാസികള്‍. വലിയ വിള്ളലുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കണ്ടപ്പനം നെല്ലിയോടിയില്‍ ഭൂമി രണ്ട് മീറ്ററോളം താഴ്ന്ന അവസ്ഥയിലാണ്. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. വിള്ളലുകള്‍ രൂപപ്പെട്ടിടത്ത് പത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു അവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വീണ്ടും മഴ പെയ്താല്‍ വിള്ളലുകളിലേയ്ക്ക് വെള്ളമിറങ്ങുകയും വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. നെല്ലിയോടിയിലെ ജനജീവിതം വളരെയേറെ ദുഷ്‌കരമായിരിക്കുകയാണ്.