കോഴിക്കോട്: എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനാല്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തൊഴുത്തുകളുടെ ശുചിത്വം ഉറപ്പുവരുത്തണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് എലിപ്പനി പടരുമെന്ന ഭയം വേണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.