വയനാട്: വയനാട്ടിലെ ഡൊണേറ്റ് എ കൗ പദ്ധതിക്ക് ആശംസകളുമായി വിദ്യാഭ്യാസ മന്ത്രി രവിന്ദ്രനാഥും. പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങി നല്‍കുന്നതിലൂടെ വലിയൊരു ആശയമാണ് വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവര്‍് സമൂഹത്തിനു നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി രണ്ടു വനിതാ കര്‍ഷകര്‍ക്ക് മന്ത്രി പശുവിനെ കൈമാറി.