കോട്ടയം: യുഡിഎഫിലേക്ക് മാറുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മാണി സി കാപ്പൻ ശരത് പവാറിനെ കാണും. ഇടതുമുന്നണിയുമായുള്ള അകൽച്ച രൂക്ഷമായതോടെ വേഗത്തിൽ തീരുമാനമെടുക്കാനാണ് കാപ്പന്റെ നീക്കം. രമേശ് ചെന്നിത്തലയുടെ ജാഥ കോട്ടയത്ത് എത്തുന്നതിനു മുന്നെ കാപ്പൻ മുന്നണി വിടുമെന്നാണ് സൂചന.