പമ്പ: ശബരിമലിയിലേയ്ക്ക് ഇനിയും വരുമെന്ന് ദളിത് പ്രവര്‍ത്തക മഞ്ജു. സന്നിധാനത്തേയ്ക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് പമ്പയിലെത്തിയ കേരള ദളിത് ഫെഡറേഷന്‍ പ്രവര്‍ത്തക മഞ്ജു ശബരിമല കാലാവസ്ഥ പ്രതികൂലമായതിനാലും ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്തും മടങ്ങുകയായിരുന്നു. യുവതീ പ്രവേശനം ഉണ്ടാകും എന്നറിഞ്ഞ് പമ്പമുതല്‍ സന്നിധാനം വരെ വലിയ പ്രതിഷേധമാണ് സാധാരണക്കാരായ ഭക്തരില്‍ നിന്നുണ്ടായത്.