പാലക്കാട്: കഴിഞ്ഞ നാലു ദിവസമായി 41 ഡിഗ്രിയിലെത്തി നില്‍ക്കുന്ന പാലക്കാട്ടെ ചൂടിന് ഇന്നും ശമനമില്ല. രാവിലെ അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും ഉച്ചയോടെ വെയില്‍ കനത്തു. കൊടുംചൂടില്‍ ഇതുവരെ 59 പേര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. നാലു ദിവസത്തെ കൊടും ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന പ്രതീക്ഷയുമായിട്ടായിരുന്നു ഇന്ന് രാവിലെ സൂര്യന്‍ അല്ലമൊന്ന് മറഞ്ഞ് നിന്നത്. അത് ഉഷ്ണം കൂട്ടിയെങ്കിലും വലിയ ആശ്വാസമായിരുന്നു പാടത്ത് പണിയെടുക്കുന്നവര്‍ക്ക്. എന്നാല്‍ പതിനൊന്ന് മണി കഴിഞ്ഞതോടെ വീണ്ടും വെയില്‍ വരികയും ചൂടിന് കാഠിന്യമേറുകയും ചെയ്തു. ഈ മാസം ഇതു വരെ 59 പേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ സൂര്യതാപമേറ്റത്. അതില്‍ മഹാഭൂരിപക്ഷവും സ്വന്തം വീടുകളില്‍ ജോലി ചെയ്യുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ആണ്.

To advertise here,