അമ്പലപ്പുഴ: മൂന്നുവയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്.